01 July, 2021 12:40:56 AM
മന്ത്രി ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ഹർജി
തൃശൂർ: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന തോമസ് ഉണ്ണിയാടനാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇല്ലാത്ത പ്രഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്താണ് സിപിഎം സ്ഥാനാര്‍ഥിയായിരുന്ന ബിന്ദു വോട്ടു തേടിയത്. ഇത് നിയമവിരുദ്ധമാണ്. ബിന്ദു തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ജനങ്ങളെ കബളിപ്പിച്ചാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഉണ്ണിയാടന്റെ ആവശ്യം.