06 June, 2021 01:29:20 PM
മന്ത്രി കർശനനിർദേശം നൽകി: അസാധ്യമെന്ന് കരുതിയ നടപടി 24 മണിക്കൂറിനുള്ളിൽ സാധ്യമായി
പൊതുമരാമത്ത് – ടൂറിസം മന്ത്രിയുമായുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടിയിലാണ് പരാതി എത്തിയത്. പരാതി എത്തിയപ്പാടെ, കോള്‍ ഹോള്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചുകൊണ്ട് പരിപാടിക്കിടെ തന്നെ മന്ത്രി മുഹമ്മദ് റിയാസ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു. 24 മണിക്കൂറിനകം ഇത് മാറ്റാന്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. നാളെ വൈകുന്നേരം ഞാന്‍ വിളിക്കും, അത് അവിടെ നിന്ന് മാറണമെന്ന് മന്ത്രി കര്‍ശന താക്കീത് നല്‍കി. മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വെള്ളിയാഴ്ച രാവിലെ എത്തി ടാര്‍ മിക്‌സിംഗ് യൂനിറ്റ് സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു.