01 June, 2021 06:05:55 PM
വധഭീഷണി: ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര് ഹരിക്കെതിരെ കേസ്
തൃശൂര്‍: ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര് ഹരിക്കെതിരെ കേസെടുത്തു. വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ ആണ് കേസ്. ഒബിസി മോര്‍ച്ച മുന്‍ വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പുവിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
ഋഷി പല്‍പ്പു ഫേസ്ബുക്കിലൂടെ ബിജെപി ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഹരി ഇതിന് പിന്നാലെ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഋഷി പല്‍പ്പു പരാതി നല്‍കിയത് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിന്റെ പ്രതികാരമായാണെന്നാണ് ജില്ല നേതൃത്വത്തിന്റെ വിശദീകരണം.