17 May, 2021 12:48:55 PM
കനത്ത മഴയിൽ തൃശൂർ നഗരത്തില്‍ കെട്ടിടം തകർന്നു വീണു; ആളപായമില്ല
തൃശൂർ: കനത്ത മഴയിൽ തൃശൂർ നഗരത്തിലെ കെട്ടിടം തകർന്നു വീണു. പാലസ് റോഡിൽ മോഡൽ ഗേൾസ് സ്‌കൂളിനോട് ചേർന്നുള്ള ഉപജില്ലാ വിദ്യഭ്യാസ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്. രാത്രിയിലാണ് കെട്ടിടം തകർന്ന് വീണത്. നഗരത്തിലെ പഴയ കെട്ടിടങ്ങളിൽ ഒന്നാണിത്.