13 May, 2021 05:33:45 PM


കോവിഡ് രോഗിയുടെ മരണം കണ്ടു ഭയന്നോടിയ 64 കാരന്‍ കുഴഞ്ഞുവീണു മരിച്ചു



തൃശൂര്‍; കോവിഡ് വാര്‍ഡില്‍ മരണം കണ്ടു ഭയന്നോടിയ 64 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. പുത്തൂര്‍ തോണിപ്പാറ തിട്ടത്തുപ്പറമ്ബില്‍ നാരായണന്‍ (64) ആണു മരിച്ചത്. കോവിഡ് ബാധിച്ചതിനെതുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.


ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവമുണ്ടായത്. കോവിഡ് വാർഡിലെ ഒരു രോഗി അതീവ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് നഴ്സുമാരും ഡോക്ടറും ഓടിയെത്തി. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ സമയമെല്ലാം ഉണർന്നു കിടന്ന നാരായണൻ പെട്ടെന്ന് പരിഭ്രാന്തിയിലാകുകയും ഓക്‌സിജന്‍ ട്യൂബ് ഊരിയെറിഞ്ഞ് താഴത്തെ നിലയിലേക്ക് പടിയിലൂടെ ഓടിയിറങ്ങുകയായിരുന്നു.


അതിനിടെ കുഴഞ്ഞു വീണ നാരായണനെ ആശുപത്രി ജീവനക്കാർ ഓടിയെത്തി, ഉടന്‍ തന്നെ വെന്റിലേറ്ററുള്ള മുറിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടനെല്ലൂരിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ഓക്‌സിജന്‍ നില കുറഞ്ഞതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K