23 April, 2021 07:00:25 PM
തൃശൂർ ജില്ലയിൽ ഇന്ന് 2952 പേർക്ക് കൊവിഡ്; 614 പേർക്ക് രോഗമുക്തി
തൃശ്ശൂർ: ജില്ലയിൽ ഇന്ന് 2952 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 614 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,460 ആണ്. തൃശ്ശൂർ സ്വദേശികളായ 97 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,683 ആണ്. 1,08,563 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.20% ആണ്.
ജില്ലയിൽ ഇന്ന് സമ്പർക്കം വഴി 2920 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 13 പേർക്കും, 11 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 8 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 188 പുരുഷൻമാരും 171 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 94 ആൺകുട്ടികളും 71 പെൺകുട്ടികളുമുണ്ട്.
2783 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 267 പേർ ആശുപത്രിയിലും 2516 പേർ വീടുകളിലുമാണ്. 10,850 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 6480 പേർക്ക് ആൻറിജൻ പരിശോധനയും, 4097 പേർക്ക് ആർടി-പിസിആർ പരിശോധനയും, 273 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 13,03,458 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
735 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,73,162 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 43 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.