19 March, 2021 06:01:59 PM


ഭാര്യയുടെ ഗാര്‍ഹിക പീഡനപരാതി: യുവാവും മാതാപിതാക്കളും ആത്മഹത്യ ചെയ്ത നിലയിൽ

തൃശൂര്‍: ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവും മാതാപിതാക്കളും ആത്മഹത്യ ചെയ്തു. അന്തിക്കാട് കാരമുക്കിലാണ് സംഭവം. കാരമുക്ക് സ്വദേശി റിജു (40), മാതാപിതാക്കളായ ​ഗോപാലന്‍ (70), മല്ലിക (65) എന്നിവരാണ് ആത്മഹത്യ ചെയ്തത്. നേരത്തെ റിജുവിന്റെ ഭാര്യ നല്‍കിയ ​ഗാര്‍ഹിക പീഡനപരാതിയില്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ആത്മഹത്യ ചെയ്ത റിജു ഒരു പ്രവാസിയാണ്. ഇയാളുടെ രണ്ടാം വിവാഹമായിരുന്നു ഇത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K