22 February, 2021 07:29:57 PM
തൃശൂര്‍പൂരത്തിന് കര്‍ശന നിയന്ത്രണം; സാമ്പിള്‍ വെടിക്കെട്ടും എക്സിബിഷനും ഒഴിവാക്കും
തൃശൂര്‍: ഇക്കുറി തൃശൂര്‍ പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ നടത്താമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍. പൂരത്തിന് മുന്‍പുള്ള ദിവസങ്ങളിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകൂ. എക്സിബിഷനും സാമ്പിള്‍ വെടിക്കെട്ടും ഇത്തവണ ഒഴിവാക്കും.
ജില്ലാ ഭരണകൂടവും ദേവസ്വങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. അതേസമയം പൂരനഗരിയില്‍ എത്രപേരെ അനുവദിക്കാം എന്നത് സംബന്ധിച്ച തീരുമാനം വരുന്ന 17ന് ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് പൂരനഗരി സന്ദര്‍ശിച്ച ശേഷം മാത്രമേ ഉണ്ടാകൂ.