20 February, 2021 06:14:53 AM
പീച്ചി അണക്കെട്ടിൽ ഇന്ന് വെള്ളം തുറന്നുവിടും; മത്സ്യബന്ധനം പാടില്ലെന്നും ജാഗ്രത വേണമെന്നും കളക്ടർ
തൃശൂർ: കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കായി പീച്ചി അണക്കെട്ടിൽ വെള്ളം തുറന്നുവിടും. ഇടതുകര, വലതുകര കനാലുകളിലൂടെയണ് വെള്ളം തുറന്നുവിടുന്നത്. രാവിലെ 11ന് വെള്ളം തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ലെന്നും കളക്ടർ നിർദേശിച്ചു.