07 February, 2021 11:35:20 PM


പീച്ചി ഡാം നാളെ തുറക്കും; നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍



തൃശ്ശൂര്‍: പീച്ചി അണക്കെട്ടില്‍ നിന്ന് നാളെ വെള്ളം തുറന്ന് വിടുന്നതിനാല്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നാളെ രാവിലെ 11 മണിക്കാണ് പീച്ചി അണക്കെട്ടിന്റെ റിവര്‍ സൂയസ് വാല്‍വുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഇതേ തുടന്ന് നദിക്കരയിലുള്ള പഞ്ചായത്ത് നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


പാണഞ്ചേരി, നടത്തറ,പുത്തൂര്, തൃക്കൂര്,വല്ലച്ചിറ, നെന്മണിക്കര എന്നീ പഞ്ചായത്തുകളിലെ നദിക്കരയില്‍ താമസിക്കുന്നവരാണ് ജാഗ്രത പാലിക്കേണ്ടത്. ആരും ഈ സമയത്ത് നദിയില്‍ ഇറങ്ങാന്‍ പാടില്ല. നദിക്കരയില്‍ മൃഗങ്ങളെ കുളിക്കുമ്ബോഴും വസ്ത്രം കഴുകുമ്ബോഴും ജാഗ്രത പാലിക്കണം. അപസ്മാരം പോലുള്ള രോഗമുള്ളവര്‍ ഒറ്റയ്ക്ക് നദി കരയിലേക്ക് പോകരുത്. രണ്ട് മില്യന്‍ ക്യൂബിക് മീറ്റര്‍ വെള്ളമാണ് പീച്ചി ഡാമില്‍ നിന്ന് തുറന്നു വിടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K