12 May, 2016 07:54:12 PM


സി -മെറ്റില്‍ ബി.എസ്.സി നഴ്‌സിംഗ് പ്രവേശനം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് കോളേജുകളായ മലമ്പുഴ, (ഫോണ്‍ 0491 2815333), ഉദുമ, (ഫോണ്‍ : 0467 2419935)പളളുരുത്തി,എറണാകുളം ജില്ല (0484 2231530), മുട്ടത്തറ, (0471-2300660) എന്നിവിടങ്ങളിലെ ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ്/എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്റ്റസും സി-മെറ്റ് വെബ് സൈറ്റിലും(www.simet.in) സി-മെറ്റ് ഡയറക്ടറേറ്റിലും (ഫോണ്‍: 0471-2743090) നഴ്‌സിംഗ് കോളേജുകളിലും 500 രൂപയ്ക്ക് നേരിട്ടും തപാലില്‍ 550 രൂപ (ഡി.ഡി) ക്കും ലഭിക്കും.

സി-മെറ്റ് വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഡയറക്ടര്‍, സി-മെറ്റ് പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 550 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതമുളള, പൂരിപ്പിച്ച അപേക്ഷ ഡയറക്ടര്‍, സി-മെറ്റ്,പളളിമുക്ക്, പേട്ട പി.ഒ തിരുവനന്തപുരം 695024 വിലാസത്തിലോ സി-മെറ്റ് നഴ്‌സിംഗ് കോളേജുകളിലോ ജൂണ്‍ ഒന്നിനകം നല്‍കണം. 50% മെരിറ്റ് സീറ്റുകളില്‍ LBS മുഖേനയാണ് പ്രവേശനം. യോഗ്യത സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള മാനദണ്ഡപ്രകാരം ആയിരിക്കും. വെബ് സൈറ്റ് www.simet.in 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K