28 June, 2020 12:55:53 PM
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് കോവിഡ്: ഗുരുവായൂര്‍ ഡിപ്പോ അടച്ചു
തൃശൂര്‍: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിക്കാണ് രോഗം ബാധിച്ചത്. ഇതേതുടര്‍ന്ന് ഗുരുവായൂര്‍ ഡിപ്പോ അടച്ചു. ഗുരുവായൂരില്‍ നിന്നുള്ള ഏഴു സര്‍വീസുകള്‍ റദ്ദാക്കി.
പലസ്ഥലങ്ങളില്‍ നിന്നായി 25ഓളം ആളുകള്‍ ബസില്‍ കയറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 25ന് കെഎസ്ആര്‍ടിസി ബസില്‍ ഗുരുവായൂര്‍-കാഞ്ഞാണി വഴി തൃശൂരിലേക്കുള്ള ബസില്‍ യാത്ര ചെയ്തവരോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.