18 June, 2020 09:16:36 AM
ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങുന്നു; ഈ വർഷം രഞ്ജിയിൽ കളിക്കും
കൊച്ചി: മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളാണ് ഇത് സംബന്ധിച്ച് വിവരം ചില മാധ്യമങ്ങളോട് പങ്കുവച്ചത്. ശ്രീ ഈ വർഷം രഞ്ജിയിൽ കളിക്കുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത് വി.നായർ പറഞ്ഞു. സെപ്റ്റംബറിൽ വിലക്ക് തീർന്നാൽ ശ്രീശാന്തിനെ ടീം ക്യാംപിലേക്ക് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീശാന്തിന്റെ സാന്നിധ്യം കേരള ടീമിന് നേട്ടമാകുമെന്നും ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീക്കു മുന്നിലുള്ള വെല്ലുവിളിയെന്നും ശ്രീജിത് വി.നായർ കൂട്ടിച്ചേർത്തു. ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ബിസിസിഐ തീരുമാനിച്ചത്. എന്നാൽ അതിനു ശേഷവും ടീം ഇന്ത്യയിലേക്കും കളിക്കളത്തിലേക്കുമുള്ള വാതിലുകൾ തുറന്നിരുന്നില്ല.