27 April, 2016 10:49:53 PM


10 ലക്ഷം രൂപ കള്ളപണവുമായി ഇടുക്കിയില്‍ 2 പേര്‍ പിടിയില്‍


കട്ടപ്പന: മതിയായ രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപ ഇടുക്കിയില്‍ പിടികൂടി. കട്ടപ്പന, പുളിയന്‍മലയില്‍ നിന്നാണ് പണം പിടികൂടിയത്. തെരഞ്ഞെടുപ്പ് പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കള്ളപ്പണം കടത്തിയതുമായി ബന്ധപ്പെട്ട് വണ്ടന്‍മേട് സ്വദേശികളായ രണ്ടു പേരെ  അറസ്റ്റ് ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K