18 May, 2020 06:26:28 PM


ചാവക്കാട് കനോലി കനാലിൽ ചെളി കുത്താന്‍ പരമ്പരാഗത തൊഴിലാളികൾക്ക് അനുമതി



ചാവക്കാട്: നഗരസഭാ പരിധിയിലുള്ള കനോലി കനാലിൽ നിന്നും ചെളി കുത്തുന്നതിന് പരമ്പരാഗത തൊഴിലാളികൾക്ക് അനുമതി നൽകാൻ നഗരസഭ തീരുമാനിച്ചു. ജൂൺ 15 വരെയാണ് അനുവാദം നൽകുക. വാരുന്ന ചെളി തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ തടത്തിലിടാൻ മാത്രമേ അനുവദിക്കുകയുള്ളൂ. ചെളി ഉപയോഗിക്കുന്ന ഭൂവുടമകൾ ഇതിനായുള്ള തുക തൊഴിലാളികൾക്ക് നൽകേണ്ടതാണ്. അനുവാദം ദുരുപയോഗം ചെയ്യുകയോ എടുക്കുന്ന ചെളി ഉപയോഗിച്ച് തണ്ണീർത്തടങ്ങൾ നികത്താൻ ശ്രമിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. ഇത്തരം പ്രവൃത്തികൾക്കെതിരെ നഗരസഭ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ. കെ അക്ബർ അറിയിച്ചു. ചെളി വാരുന്നതും നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കാൻ നഗരസഭാ തലത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. താൽപര്യമുള്ള പരമ്പരാഗത തൊഴിലാളികൾക്ക് ചാവക്കാട് നഗരസഭയുമായി ബന്ധപ്പെടാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K