08 April, 2020 10:46:44 PM


ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ചാവക്കാട് പള്ളിയില്‍ പ്രാര്‍ത്ഥന; സംഘര്‍ഷം; ഗര്‍ഭിണിക്കും സിഐക്കും പരിക്ക്



തൃശൂര്‍: ചാവക്കാട് പുത്തന്‍ കടപ്പുറം പള്ളിയില്‍ ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച്‌ വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തി. തടയാനെത്തിയ പൊലീസുകാരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ സിഐക്കും ഗര്‍ഭിണിക്കും പരുക്കേറ്റു. പ്രാര്‍ത്ഥനയ്ക്കായി ഇവര്‍ ബൈക്കുകളിലാണ് പള്ളിയില്‍ എത്തിയത്. ഈ ബൈക്കുകള്‍ പിടിച്ചെടുത്തെങ്കിലും വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല. സംഭവത്തില്‍ രണ്ട് കേസുകള്‍ എടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K