13 March, 2020 11:37:11 AM
കൊറോണ: തൃശൂരിൽ രോഗിയുമായി ഇടപെട്ട പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിൽ
തൃശൂർ: തൃശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗിയുമായി ഇടപെട്ട ഇടപെട്ട രണ്ട് പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിൽ. ഇവരുൾപ്പെടെ 2000 ത്തിനും 3000ത്തിനും ഇടയിലുള്ളവർ രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായാണ് വിവരം. തൃശൂരിലെ രോഗിയുടെ സഞ്ചാരപാതയെക്കുറിച്ച് റൂട്ട്മാപ്പ് ഇന്ന് പുറത്തിറക്കും. രോഗി ഷോപ്പിംഗ് മാളുകൾ സന്ദർശിച്ചിട്ടുണ്ട്. വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തിരുന്നു. ഇവരെയെല്ലാം കണ്ടെത്തും.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഖത്തറില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശിയായ 21കാരനിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 16 ആയി.