15 April, 2016 12:32:32 PM


മറയൂരില്‍ പനപാലകര്‍ക്കെതിരെ ചന്ദനക്കടത്തുകാരുടെ ആക്രമണം : 2 പേര്‍ക്ക് പരിക്ക്



മറയൂർ: ഇടുക്കി മറയൂരിൽ വനപാലകർക്ക് നേരെ ചന്ദനക്കടത്തുകാരുടെ ആക്രമണം. രണ്ട് വനപാലകർക്ക് പരിക്കേറ്റു. മറയൂർ കാന്തല്ലൂരിലായിരുന്നു സംഭവം.

ചന്ദന മരങ്ങൾ മുറിച്ചു കടത്താനുള്ള ശ്രമം തടയുന്നതിനിടെയാണ് വനപാലകർക്ക് നേരെ ആക്രമണമുണ്ടായത്. ചന്ദനക്കടത്തു സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടിയിട്ടുണ്ട്.

വാർഡൻ സുനിൽ പി. നായർ, ട്രൈബൽ വാച്ചർ തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K