26 January, 2020 11:28:16 AM
സ്കൂൾ വിദ്യാർഥിനിയ്ക്ക് വരന്‍ മന്ത്രവാദി: അമ്മ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
തിരുവനന്തപുരം: ഐശ്വര്യം ലഭിക്കാനായി പതിനേഴുകാരിയെ മന്ത്രവാദിയെ കൊണ്ട് കല്യാണം കഴിപ്പിച്ചു; പീഡനക്കേസില്‍ അമ്മ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയും രണ്ടാം ഭര്‍ത്താവും ഇയാളുടെ സുഹൃത്തായ മന്ത്രവാദിയുമാണ് അറസ്റ്റിലായത്. തലയല്‍ ആലുവിള വണ്ടിത്തടം കരിപ്ലാംവിള പുത്തന്‍ വീട്ടില്‍ സുനു എന്നു വിളിക്കുന്ന വിനോദ്(30) ആണ് അറസ്റ്റിലായ മന്ത്രവാദി. അതേസമയം അറസ്റ്റിലായ രണ്ടാം ഭര്‍ത്താവ് നേരത്തെ ഈ കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ബാലരാമപുരത്താണ് സംഭവം നടന്നത്. 17കാരിയായ വിദ്യാര്‍ത്ഥിനി മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മ താമസിക്കുന്ന വീട്ടില്‍ കുട്ടിയെ വിളിച്ചു വരുത്തുകയും വീട്ടില്‍ ഐശ്വര്യം ലഭിക്കും എന്ന് പറഞ്ഞ് മന്ത്രവാദിയെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ആയിരുന്നു. കുട്ടിയുടെ സമ്മതമില്ലാതെ അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയ ശേഷം ഇവരൊടൊപ്പം കുട്ടിയെ താമസിപ്പിച്ച് പീഡനത്തിനായി ഒത്താശ ചെയ്തു എന്ന് പൊലീസ് പറയുന്നു.
ഇതിന് ശേഷം കുട്ടിയെ സ്‌കൂളിലേക്ക് വിട്ടിരുന്നില്ല.
അമ്മയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം പെണ്‍കുട്ടി രക്ഷപ്പെടുകയും മുത്തശ്ശിയുടെ അരികിലെത്തുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.