04 November, 2023 04:40:53 PM


തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്



തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്. ഡാൻസ് കളിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണു സംഘർഷത്തിൽ കലാശിച്ചത്. യുവാവിനെ നിലത്തിട്ടു മർദിക്കുന്നതും തുടർന്നു നൃത്തം ചെയ്യുന്നതും ദൃശങ്ങളിലുണ്ട്.

ഇന്നു പുലർച്ചെയാണ് സംഭവം. പരാതി ഒന്നും ലഭിക്കാത്തതിനാൽ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ല. തിരുവനന്തപുരത്തെ മാനവീയം വീഥി നൈറ്റ് ലൈഫ് കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ശ്രമം. ഇതിനിടെയാണ് മാനവീയം വീഥിയിൽ നിന്നും കൂട്ടത്തല്ലിന്‍റെ വിവരം പുറത്തു വന്നത്.









Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K