26 November, 2023 11:18:01 AM
നെയ്യാറ്റിൻകരയിൽ കെ.എസ്.ആര്‍.ടി.സി ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. നെയ്യാറ്റിൻകര മൂന്ന് കല്ലുമൂട്ടിലാണ് സംഭവം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. എതിർ ദിശയിൽ നിന്ന് വന്ന അന്തർ സംസ്ഥാന ബസ്സുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പത്തോളം പേരെ നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും 20 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാണ് മാറ്റിയത്.
ഡ്രൈവര്‍മാരിലൊരാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. ഡ്രൈവര്‍മാരായ സുനിൽകുമാറിന്‍റെയും അനിലിന്‍റെയും നില ഗുരുതരമാണ്. ഇവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ബസ്സിൽ നിന്ന് പുറത്തെടുത്തത്