17 November, 2023 06:39:53 PM


വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: ഏത് അന്വേഷണവും നടക്കട്ടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍



തിരുവനന്തപുരം: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ ഏത് അന്വേഷണവും നടക്കട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു ആശങ്കയും ഇല്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആര്‍ക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. 

കെ സുരേന്ദ്രൻ നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് ജയിക്കാനും അട്ടിമറിക്കാനും ഉള്ളതാണെന്നാണ് സുരേന്ദ്രന്‍റെ ധാരണ. ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകണം നല്‍കും. അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കെ.സുധാകരൻ പോലും തിരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് രീതിയെക്കുറിച്ച്‌ കൃത്യമായ ധാരണയില്ലാത്തതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ലീഗ് ഡയറക്ടര്‍ സ്ഥാനത്തെക്കുറിച്ചുള്ള അഭിപ്രായം പാര്‍ട്ടിക്കകത്ത് പറയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ഇലക്ഷൻ കമ്മീഷൻ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നു എന്ന് രാഹുൽ പറഞ്ഞു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K