09 November, 2023 11:13:21 AM
കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ സിപിഐയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ഭാസുരാംഗനെ സി പി ഐ യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സി പി ഐ ജില്ലാ എക്സിക്യൂട്ടീവിലാണ് തീരുമാനം. ബാങ്കിലും, ഭാസുരാംഗൻ്റെ വീട്ടിലും ഇ ഡി പരിശോധന തുടരുന്നതിനിടെയാണ് സി പി ഐ നടപടി. ഭാസുരാംഗൻ പ്രസിഡൻ്റായിരിക്കെയാണ് കണ്ടല സഹകരണ ബാങ്കിൽ വന്‍ ക്രമക്കേട് നടന്നത്.