23 October, 2023 08:34:41 PM


നികുതി അടച്ചെന്ന് പറഞ്ഞ് കൈക്കൂലിയെ ന്യായീകരിക്കരുത് - വി. മുരളീധരൻ



തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനിയായ എക്സാലോജിക് കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നും മാസപ്പടി വാങ്ങിയെന്നതാണ് മുഖ്യവിഷയം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നികുതി അടച്ചെന്ന് കരുതി കൈക്കൂലി, കൈക്കൂലി അല്ലാതെ ആയി മാറുന്നില്ല. ചെയ്തത് എല്ലാം നിയമവിധേയം ആണെങ്കിൽ മുഖ്യമന്ത്രിയോ മകളോ എന്തുകൊണ്ട് ട്രൈബൂണൽ ഉത്തരവിന് എതിരേ മേൽക്കോടതിയെ സമീപിച്ചില്ല എന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് ചോദിച്ചു. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷം എന്ന് പറയുന്ന സർക്കാർ തന്നെ കേരളീയം എന്ന പേരിൽ കോടികൾ ചിലവാക്കുന്നതിനെയും കേന്ദ്രമന്ത്രി വിമർശിച്ചു. ട്രഷറിയിൽ പണം ഇല്ലാത്ത സാഹചര്യത്തിൽ , കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ജനം വെള്ളക്കെട്ടിൽ കഴിയുമ്പോൾ തന്നെ ധൂർത്ത് വേണമോ എന്ന് സർക്കാർ ആലോചിക്കട്ടെ എന്ന് വി. മുരളീധരൻ പ്രതികരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K