09 November, 2023 09:22:11 AM


കണ്ടല ബാങ്ക് തട്ടിപ്പ്: ഇ ഡി റെയ്‌ഡിനിടെ എൻ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം



തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍. ഭാസുരാംഗന് ഇ.ഡി റെയ്‌ഡിനിടെ ദേഹാസ്വാസ്ഥ്യം. എൻ ഭാസുരാംഗനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ ഭാസുരാംഗന്റെ കണ്ടലയിലെ വീട്ടിൽ ഇ ഡി പരിശോധന നടത്തിയത്.

പൂജപ്പുരയിലെ വസതിയിലെ പരിശോധന പൂർത്തിയായി. പുലർച്ചെ നാലുമണിക്ക് ബാങ്കിലെ പരിശോധന ഇ ഡി ഉദ്യോഗസ്ഥർ അവസാനിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ ആറുമണിക്കാണ് പരിശോധന ആരംഭിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K