02 November, 2023 07:32:43 PM


കേരളവർമ കോളേജ് തിരഞ്ഞെടുപ്പ്; കെ.എസ്.യു പ്രസിഡൻ്റ് നിരാഹാര സമരത്തിലേക്ക്



തൃശൂര്‍: കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്ന ജനാധിപത്യ അട്ടിമറിക്കെതിരെ കെ.എസ്.യു.സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കുകയാണ്. പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്  അലോഷ്യസ്  സേവ്യർ ഇന്ന് വൈകിട്ട് 7മണി ( 02.11.2023) മുതൽ തൃശൂർ കോർപ്പറേഷന് ഓഫീസിന് സമീപം  അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.ജെ യദുകൃഷ്ണൻ അറിയിച്ചു. ജനാധിപത്യത്തെ തച്ച് തകർക്കുന്ന ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും  യദുകൃഷ്ണൻ വ്യക്തമാക്കി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K