16 November, 2023 10:57:42 AM


കാട്ടാക്കടയിൽ മണ്ണിടിഞ്ഞ് അപകടം; സ്കൂട്ടറും ബുള്ളറ്റും മണ്ണിനടിയിൽപ്പെട്ടു



തിരുവനന്തപുരം: കാട്ടാക്കട മൊഴുവൻകോട് മണ്ണിടിഞ്ഞ് അപകടം. മൊഴുവൻകോട് സ്വദേശി അനീഷിൻ്റെ വീട്ടിലെ വാഹനങ്ങൾക്ക് മേലാണ് മണ്ണ് പതിച്ചത്. ആളപായം ഇല്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെ 2 .30ഓടെയാണ് സംഭവം.

മൂന്ന് സ്കൂട്ടറും ഒരു ബുള്ളറ്റുമാണ് മണ്ണിനടിയിലായത്. പെയ്ൻ്റിങ്ങിനായി കൊണ്ടുവന്ന വാഹനങ്ങളാണ് മണ്ണിനടിയിലായത്. സ്പ്രേ പെയിൻ്റിങ് ഉപകരണങ്ങളും മണ്ണ് മൂടിപ്പോയി. കാട്ടാക്കട അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി മണ്ണ് നീക്കം ചെയ്യുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K