22 December, 2019 10:51:15 PM
ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 13-ാം വയസ്സിൽ; ഫുട്ബോൾ ഇതിഹാസത്തിന്‍റെ വെളിപ്പെടുത്തൽ
ബ്യൂണസ് അയേഴ്സ്: മനസ്സ് തുറന്ന് സംസാരിക്കുന്ന പ്രകൃതക്കാരനാണ് എന്ന സ്വഭാവ സവിശേഷത ഇതിഹാസ ഫുട്ബോൾ താരം ഡീഗോ മറഡോണയെ ഒട്ടേറെ വിവാദങ്ങളിൽ ചെന്നെത്തിച്ചിട്ടുണ്ട്. 13 വയസുള്ളപ്പോഴാണ് ആദ്യമായി ഒരു സ്ത്രീയോട് ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നതാണ് മറഡോണയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. അതൊരു പ്രായം ചെന്ന സ്ത്രീയായിരുന്നുവെന്നും അടുത്തിടെ നൽകിയ ഒരു അർജന്റീനിയൻ ചാനൽ അഭിമുഖത്തിൽ മറഡോണ അവകാശപ്പെട്ടു. 'ഞാൻ അതിന്‍റെ ഔന്നത്യത്തിലായിരുന്നു. അവർ ഒരു പത്രം വായിക്കുകയായിരുന്നു,' ഇതായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.
അതേസമയം, ഒരു പറക്കും തളിക തട്ടിക്കൊണ്ടുപോയ ശേഷം താൻ കാണാതായതായി കൂടി മറഡോണ അവകാശപ്പെടുന്നു. 'മൂന്ന് ദിവസം എന്നെ വീട്ടിൽ നിന്ന് കാണാനില്ലായിരുന്നു'. വീട്ടിലെത്തി, 'പറക്കും തളികകൾ എന്നെ കൂട്ടിക്കൊണ്ടുപോയി എന്നും എനിക്ക് ഇതിനെക്കുറിച്ച് പറയാൻ കഴിയില്ല' എന്നും പറഞ്ഞു. 2010 ലോക കപ്പിൽ അർജന്റീന ദേശീയ ടീമിനെ മാനേജു ചെയ്യുമ്പോൾ ലയണൽ മെസ്സി ജർമ്മനിയോട് തോറ്റതിന് ശേഷം ഷവറിന്‍റെ കീഴിൽ നിന്ന് വിതുമ്പിയെന്നും മറഡോണ വെളിപ്പെടുത്തി