12 December, 2019 05:00:42 PM
പൈപ്പിടാന്‍ റോഡുപൊളിച്ചു, ഗതാഗതം നിലച്ചു; യാത്രക്കാര്‍ ദുരിതത്തില്‍
ഗുരുവായൂര്‍: പൈപ്പിടാന്‍ പൊളിച്ച റോഡിലെ കുഴിയടക്കാത്തതിനാല്‍ ഒരാഴ്ചയായി പുത്തമ്പള്ളി കമ്പനിപ്പടി റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. കുന്നംകുളം - ഗുരുവായൂര്‍ റോഡില്‍ നിന്ന് പുത്തമ്പള്ളി ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്ന സ്ഥലമാണ് പൈപ്പിടാന്‍ പൊളിച്ചത്.
ഇരുചക്ര വാഹനങ്ങള്‍ പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു റോഡ്. നാട്ടുകാര്‍ ചേര്‍ന്ന് കല്ലുകളും മറ്റും മാറ്റിയിട്ട് ഇരുചക്രവാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വഴിയൊരുക്കിയിട്ടുണ്ട്.
സമീപത്തുള്ള വനിതാ കോളേജുകളിലേക്ക് അടക്കമുള്ളവര്‍ കടന്നുപോകുന്ന റോഡാണ് ഒരാഴ്ചയായി കുഴിച്ചിട്ടിരിക്കുന്നത്