02 December, 2019 11:57:27 AM


തൃശൂരില്‍ എടിഎമ്മില്‍ നിന്നും പണം തട്ടാന്‍ ശ്രമം; മോഷ്ടാക്കള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി



തൃശൂര്‍: കൊണ്ടോഴി പാറമേല്‍പ്പടിയിലുള്ള എസ്ബിഐയുടെ എടിഎമ്മില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മോഷണ ശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. മോഷ്ടാക്കള്‍ വന്നതെന്ന് സംശയിക്കുന്ന കാര്‍ സമീപത്തുനിന്നും കണ്ടെത്തി. കാര്‍ ചെളിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് പ്രതികള്‍ കാര്‍ ഉപേക്ഷിച്ചുകടക്കുകയായിരുന്നു എന്നാണ് നിഗമനം. എടിഎമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K