27 October, 2019 11:52:00 AM
എട്ടാം റാങ്കുകാരെ അട്ടിമറിച്ചു; ഇന്ത്യന്‍ ജോഡി സാത്വിക് സായ്‌രാജ് - ചിരാഗ് ഷെട്ടി ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍
പാരിസ്: ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ഫൈനലില്‍. എട്ടാം റാങ്കുകാരായ ജപ്പാനീസ് ജോഡിയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ കൂട്ടുകെട്ടിന്റെ കുതിപ്പ്. നേരിട്ടുള്ള ഗെയിമുകളില്‍ വാട്‌നോബ-ഹിരോയൂക്കി ജോഡി പരാജയപ്പെട്ടു.
ആദ്യ ഗെയിം അനായാസം വിജയിച്ചപ്പോള്‍ രണ്ടാം ഗെയിമില്‍ കടുത്ത മത്സരം നടന്നു. 50 മിനിറ്റ് മത്സരം നീണ്ടുനിന്നു. സ്‌കോര്‍: 21-11, 25-23. നേരത്തെ പിവി സിന്ധുവും സൈന നേവാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായിരുന്നു. കിദംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടു