14 October, 2019 12:28:46 PM
Ddddd
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംജി സർവകലാശാലയിൽ നടന്ന അദാലത്തിന്റെ പേരിൽ മന്ത്രി ജലീലിൽ ഇടപെട്ട് മാർക്കിൽ ക്രമക്കേട് നടത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എംജി സർവകലാശാലയിൽ ബിടെക്കിന് അഞ്ചുമാർക്ക് മോഡറേഷൻ നൽകിയ നടപടി വൻക്രമക്കേടാണ്. അദാലത്തിൽ മന്ത്രിയുടെ സ്റ്റാഫംഗം പങ്കെടുത്തു. ഒരു മാർക്ക് ചോദിച്ച കുട്ടിക്ക് അഞ്ച് മാർക്ക് വരെ നൽകാൻ തീരുമാനിച്ചുവെന്നും പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകിയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങളിൽ ജുഡീഷൽ അന്വേഷണം വേണമെന്നും മന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടു പ്രാവശ്യം മൂല്യ നിർണയം നടത്തിയിട്ടും ജയിക്കാതിരുന്ന ബിടെക് വിദ്യാർഥിയുടെ പേപ്പറിനാണ് മന്ത്രി ഇടപെട്ട് അധിക മാർക്ക് നൽകിയത്. മാനുഷിക പരിഗണനവച്ചാണ് താൻ മാർക്ക് കൂട്ടി നൽകിയെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
എംജി സർവകലാശാലയിലെ പരീക്ഷ അദാലത്തിലും മന്ത്രിയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് നടത്തിയ ഇടപെടൽ എന്തിനായിരുന്നെന്ന് അന്വേഷിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.