05 October, 2019 09:32:04 AM


കസ്റ്റഡി മരണം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചു





തൃശൂർ: ഗുരുവായൂരിൽ എക്സൈസ് കസ്റ്റഡിയിലെടുത്ത മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്ത് മരിച്ച സംഭവത്തിൽ എക്സൈസ് ഉദ്ദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. യുവാവിനെ കസ്റ്റഡിയിലെടുത്ത ഉദ്ദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും കുറ്റാരോപിതരായ എക്സൈസ് പ്രിവന്റീവ് ഓഫീസർന്മാരെ സസ്പെന്റ് ചെയ്യാൻ നിർദേശം നൽകിയതായും അഡി. എക്സൈസ് കമ്മീഷണർ അറിയിച്ചു. കസ്റ്റഡിമരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.


രഞ്ജിത്ത് മരണണപ്പെട്ടത് തലയ്ക്കും മുതുകിനുമേറ്റ ക്ഷതം കാരണമെന്ന് ഫോറൻസിക് റിപ്പോർട്ട്. മർദനത്തിൽ തലയ്ക്കുണ്ടായ ക്ഷതം മൂലം രഞ്ജിത്തിന് രക്തസ്രാവമുണ്ടായതായി ഫോറൻസിക് ഡോക്ടർന്മാർ പോലീസിന് മൊഴി നൽകി. അതേസമയം, രഞ്ജിത്തിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കുമെന്നും പോലീസ് പറഞ്ഞു. പ്രതി വളരെ അവശനായപ്പോൾ അടിയന്തരചികിത്സ കിട്ടാൻ ഏറ്റവും അടുത്തുള്ള പാവറട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചു. പക്ഷേ, അതിനുമുമ്പേ മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പാവറട്ടി പോലീസാണ് കേസിൽ അന്വേഷണം നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K