27 September, 2019 02:03:13 PM


കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്ത് വെ​ള്ളം തെ​റി​ച്ചു; ചാവക്കാട് വ​നി​താ ഡോ​ക്ട​റെ കാറിടിച്ച് കൊല്ലാന്‍ ശ്രമം​



ചാ​വ​ക്കാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​സു​ശീ​ല​യു​ടെ നേ​രെ കാ​ർ ക​യ​റ്റി​യാ​ണ് അ​പ​ക​ട​പ്പെ​ടു​ത്താ​ൻ തു​നി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​ ആ​ശു​പ​ത്രി​വ​ള​പ്പി​ൽ കൂ​ടി ഡോ​ക്ട​ർ ന​ട​ന്നു​പോ​കുമ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​വീ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് അ​വ​ർ ഒ​രു​വ​ശ​ത്തേ​ക്ക് ചാ​ടി മാ​റി​യ​തി​നാ​ൽ കാ​ർ ഇ​ടി​ച്ചി​ല്ല.


വീ​ണ്ടും കാ​ർ പാ​ഞ്ഞെ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ കാ​ര്യം തി​ര​ക്കി. ഡോ​ക്ട​ർ കാ​റു​മാ​യി വ​രുമ്പോ​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് വെ​ള്ളം തെ​റി​ച്ചു​വെ​ന്നും ഡ്രൈ​വിം​ഗ് അ​റി​യി​ല്ലെ​ങ്കി​ൽ വീ​ട്ടി​ൽ ഇ​രി​ക്ക​ണ​മെ​ന്നും ആ​ക്രോ​ശി​ച്ച​താ​യി ഡോ​ക്ട​ർ പ​റ​ഞ്ഞു. ഡോ​ക്ട​ർ സൂ​പ്ര​ണ്ടി​നു ന​ൽ​കി​യ പാ​ര​തി പോ​ലീ​സി​ന് കൈ​മാ​റി. പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K