17 September, 2019 06:07:45 AM
ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടിപ്പുഴയോരത്ത് ജാഗ്രതാ നിർദേശം; റെഡ് അലേർട്ട് പ്രഖ്യാപിച്ചു
തൃശൂര്‍ : ജലനിരപ്പ് 2661.20 അടിയായതിനെ തുടർന്ന് ഷോളയാർ കേരളാ ഡാം തുറക്കുന്നതിന് അനുമതി നൽകി. തൃശൂർ ജില്ലാ കളക്ടർ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2663 അടിക്ക് മുകളിലായാൽ ഇനിയൊരു മുന്നറിയിപ്പ് കൂടാതെ ഡാം തുറന്ന് വെള്ളം പെരിങ്ങൽക്കുത്ത് ഡാമിലേക്കും അതു വഴി ചാലക്കുടി പുഴയിലേക്കും ഒഴുക്കുന്നതിന് കളക്ടർ അനുമതി നൽകി. സെക്കൻറിൽ പരമാവധി 100 ഘനമീറ്റർ അധികജലം ഡാമിൽനിന്ന് തുറന്നു വിടുന്നതിനാണ് അനുമതി. ഡാമുകൾ തുറന്നാൽ പുഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചാലക്കുടി പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. തമിഴ്‌നാട് ഷോളയാർ ഡാമിൽ നിന്ന് സെക്കൻറിൽ 500 ഘന അടി ജലം ഒഴുകി എത്തുന്നതിനാലാണ് കേരള ഷോളയാറിൽ ജലനിരപ്പുയർന്നത്.