30 July, 2019 09:44:29 PM
ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; രണ്ട് പേരുടെ നില ഗുരുതരം

തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. നൗഷാദ്, ബിജേഷ്,നിഷാദ്, സുരേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ നൗഷാദിന്റെയും ബിജേഷിന്റെയും നില ഗുരുതരമാണ്. ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍കൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം. 14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിക്കുന്നു.