27 July, 2019 07:08:37 AM


അരി വാങ്ങാന്‍ കടം വാങ്ങിയത് 11 രൂപ 35 പൈസ; 30 വര്‍ഷങ്ങള്‍ക്ക് ശേഷം കടം വീട്ടിയത് പതിനായിരം ഇരട്ടിയായി!



തൃശൂര്‍: അരി വാങ്ങാനായി വീട്ടില്‍ നിന്നേല്‍പിച്ച 11 രൂപ 35 പൈസ കളിക്കിടെ നഷ്ടപ്പെട്ടു. എന്തു ചെയ്യുമെന്നറിയാതെ നിന്നപ്പോഴാണ് അതുവഴി വന്ന സ്കൂളിലെ അധ്യാപകനായ വാര്യര്‍ മാഷിന്‍റെ മുന്നില്‍ സങ്കടം അണ പൊട്ടിയൊഴുകിയത്, കാര്യമറിഞ്ഞ മാഷ് നഷ്ടമായ തുക ദിനേഷിനു നല്‍കി. അന്നത്തെ ആ കടമാണ് പതിനായിരം ഇരട്ടിയായി 30 വര്‍ഷങ്ങള്‍ക്ക് ശേഷം ദിനേശ് വീട്ടിയത്. 


തൃശൂരിലെ ചേര്‍പ്പ് സര്‍ക്കാര്‍ ഹൈസ്കൂള്‍ ആയിരുന്നു ഈ അപൂര്‍വ കടംവീട്ടലിന് സാക്ഷിയായത്. സ്കൂളിലെ അധ്യാപകനായ കെ ഡബ്ല്യു അച്യുതവാര്യരില്‍ നിന്ന് ആയിരുന്നു അന്ന് 11 രൂപ 35 പൈസ കടം വാങ്ങിയത്. അരി വാങ്ങുന്നതിനായി വീട്ടില്‍ നിന്ന് ഏല്‍പിച്ച പണം കൂട്ടുകാരനെ ഏല്‍പിച്ചിരുന്നു. സ്കൂളിലെ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനിടയില്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ വേണ്ടിയാണ് കൂട്ടുകാരനെ ഏല്‍പിച്ചത്. എന്നാല്‍, മത്സരങ്ങളെല്ലാം കഴിഞ്ഞ് കൂട്ടുകാരന്‍റെ കൈയില്‍ നിന്ന് പൈസ വാങ്ങാന്‍ ചെന്നപ്പോഴേക്കും അത് നഷ്ടപ്പെട്ടിരുന്നു.

എന്തു ചെയ്യണമെന്ന് ആലോചിച്ച്‌ സങ്കടപ്പെട്ട് നില്‍ക്കുമ്പോഴാണ് വാര്യര്‍ മാഷ് ആ വഴി വന്നതും വിവരമറിഞ്ഞ് പണം നല്‍കിയതും. വൈകുന്നേരം വീട്ടിലെത്തി വിവരം പറഞ്ഞപ്പോള്‍ അന്നത്തെ കൂലി കൈയോടെ ദിനേശിന്‍റെ അച്ഛന്‍ മകന് നല്‍കി. അത് അധ്യാപകന് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അച്ഛന്‍റെ ഒരു ദിവസത്തെ കൂലിയാണ് ഇതെന്ന് മനസിലാക്കിയ അധ്യാപകന്‍ പണം തിരികെ നല്‍കുകയും വലുതായി കാശുണ്ടാകുമ്പോള്‍ സ്കൂളിന് എന്തെങ്കിലും നല്‍കിയാല്‍ മതിയെന്ന് പറയുകയും ചെയ്തു. ആ വാക്ക് പാലിക്കാന്‍ വാര്യര്‍മാഷിനെയും കൂട്ടിയാണ് ദിനേശ് സ്കൂളിലെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.7K