25 June, 2019 09:46:28 PM


കല്ലട ബസിന്‍റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കി; നടപടി യാത്രക്കാരെ മർദിച്ച സംഭവത്തിൽ



തൃശൂർ: യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസിന്‍റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കി. തൃശൂർ ആർടിഒ സമിതിയുടേതാണു നടപടി. പെർമിറ്റ് റദ്ദാക്കുന്ന കാര്യത്തിൽ നിയമോപദേശം തേടാനായിരുന്നു തൃശൂരിൽ ചേർന്ന റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ആദ്യം നിർദേശമുണ്ടായത്. റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷം മാത്രം നടപടിയെടുത്താൽ മതിയെന്ന് ഇരിങ്ങാലക്കുട ജോയിന്‍റ് ആർടിഒ നിലപാടെടുത്തതോടെയാണ് യോഗം വിളിച്ചത്. 


ജില്ലാ കലക്ടർ ടി.വി.അനുപമ വിളിച്ചു ചേർത്ത യോഗത്തിന്‍റെ തുടർ നടപടിയായാണ് പെർമിറ്റ് റദ്ദാക്കാൻ തീരുമാനമായത്. പെര്‍മിറ്റ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്ന നിര്‍ദേശങ്ങള്‍ യോഗം പരിശോധിച്ചിരുന്നു. തുടര്‍ന്ന് ബസ് ഉടമയ്ക്കു പറയാനുള്ളതും കേട്ടു. ബസ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേയ്ക്ക് ഇവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇത്രയും നടപടിക്കു ശേഷവും ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കുന്നതിലെ നിയമപരമായ പ്രശ്നം കല്ലടയുടെ അഭിഭാഷകന്‍ യോഗത്തില്‍ അവതരിപ്പിച്ചുവെങ്കിലും തീരുമാനത്തില്‍‌ അധികൃതർ ഉറച്ചുനിൽക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K