07 June, 2019 09:33:56 PM


പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദർശനം: ഡ്യൂട്ടിക്കെത്തിയ ടൂറിസം ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു



തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂര്‍ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നിന്ന് ഡ്യൂട്ടിക്കെത്തിയ ടൂറിസം ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. ടൂറിസം വകുപ്പിൽ ഡ്രൈവറായ മുരളീധരന്‍ കെ(48) ആണ് മരിച്ചത്. സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കുഴഞ്ഞ് വീണത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K