19 March, 2016 03:20:05 PM


ഉദുമലൈ കൊലപാതകം : ഒരാള്‍ കൂടി കീഴടങ്ങി



മറയൂര്‍ : ഉദുമലൈയില്‍ യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി കീഴടങ്ങി. ദിണ്ഡുക്കല്‍ പഴനി സ്വദേശി പ്രവീണ്‍ (20) ആണ് നിലക്കോട്ടൈ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. 

ഉദുമലൈ ടൗണില്‍ 136 കുമരലിംഗം സ്വദേശി ശങ്കറെ(22)യും ഭാര്യ കൗസല്യ(19)യെയും ആളുകള്‍ നോക്കി നില്‍ക്കെ ബൈക്കിലെത്തി വെട്ടി വീഴ്ത്തുകയായിരുന്നു. ശങ്കര്‍ സഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതര പരിക്കുകളോടെ കൗസല്യ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K