09 May, 2019 12:35:06 PM


കിണര്‍ നിറഞ്ഞ് കവിയുന്ന പ്രതിഭാസത്തില്‍ അമ്പരന്ന് നാട്ടുകാര്‍; വില്ലനായത് ജല അതോറിറ്റി



തൃശൂർ: കടുത്ത വേനലില്‍ കിണറുകളും കുളങ്ങളും ജലനിരപ്പ് കുറഞ്ഞ് വരള്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുമ്പോള്‍ കിണര്‍ നിറഞ്ഞ് വെള്ളം പുറത്തോട്ട് ഒഴുകുന്ന പ്രതിഭാസത്തില്‍ ആശങ്കാകുലരായി ഒരു കുടുംബവും നാട്ടുകാരും. തൃശ്ശൂരിലെ മേലൂർ വടക്ക് താഴെപുനത്തയിൽ വീട്ടിലെ കിണറ്റില്‍നിന്നാണ് വെള്ളം പുറത്തേക്ക് ഒഴുകുന്ന പ്രതിഭാസം ഉണ്ടായത്. എന്നാൽ ചിലപ്പോള്‍ പെട്ടെന്ന് വെള്ളം താഴും. എന്തോ പ്രകൃതി പ്രതിഭാസം എന്നാണ് ആദ്യം എല്ലാവരും കരുതിയത്.


എന്നാല്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് കിണര്‍ നിറയല്‍ പ്രതിഭാസത്തിന്‍റെ രഹസ്യം കണ്ടെത്തിയത്. സമീപത്തെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ‌വെള്ളം കിണറിലേക്ക് ഒഴുകുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയായി. ജല അതോറിറ്റി ഓഫിസിലും പഞ്ചായത്തിലും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഈ ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യുമ്പോൾ കിണർ തനിയെ നിറയും. പടവുകൾ കവിഞ്ഞു വെള്ളം പറമ്പിലേക്ക് ഒഴുകും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K