03 May, 2019 06:56:03 PM


യുവതിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ രണ്ട് യുവാക്കൾ അറസ്റ്റിൽ




തൃശൂർ: യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ മറ്റത്തൂര്‍ ബ്ലോക്ക് സെക്രട്ടറി എം എ ശ്രീകാന്ത്, സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പരിചയത്തിലുളള യുവതിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. യുവതി കൊരട്ടി പൊലീസിന് പരാതി നൽകിയിരുന്നു. ചാലക്കുടി ഡിവൈഎസ്പിയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K