07 April, 2019 10:35:20 AM
അയ്യന്റെ അര്‍ഥം പരിശോധിക്കണം; പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല - സുരേഷ് ഗോപി
തൃശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു, അയ്യന്റെ അര്‍ഥം പരിശോധിക്കണം. നോട്ടിസിന് ഉടൻ പാര്‍ട്ടി മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇഷ്ടദേവന്റെ പേരു പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോടു കൂട്ടിച്ചേർത്തു.
തൃശൂരിലെ എന്‍ഡിഎ കണ്വന്ഷന് വേദിയില്‍ അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ട് തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദ്ദേശം ലംഘിച്ചെന്നാണു ജില്ലാ കലക്ടറുടെ നോട്ടിസ്.
സുരേഷ്ഗോപിക്ക് നോട്ടീസ് അയച്ച തൃശൂര്‍ ജില്ലാകളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവുമായി ബിജെപി രംഗത്ത്. നടപടി ജില്ലാ കളക്ടറുടെ വിവരക്കേടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാളായ ബി. ഗോപാലകൃഷ്ണന് പറഞ്ഞു. കളക്ടര്‍ പിണറായി സര്‍ക്കാരിന്റെ ദാസ്യപ്പണി ചെയ്യുകയാണെന്ന് തുറന്നടിച്ച ഗോപാലകൃഷ്ണന് പ്രസിദ്ധി നേടാനുള്ള കളക്ടറുടെ വെമ്പലാണിതെന്നും പറഞ്ഞു.
ശബരിമല വിഷയം പിണറായി സര്‍ക്കാരിന്റെ വീഴ്ചയും അയ്യപ്പവിശ്വാസികളോട് ചെയ്ത അപരാധവുമാണെന്നു പറഞ്ഞ ഗോപാലകൃഷ്ണന് ഈ വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. ശബരിമല എന്ന വാക്ക് ഉച്ചരിക്കാന്‍ പാടില്ലെന്നും അത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പറഞ്ഞാല്‍ അത് ശുദ്ധ വിവരക്കേടാണ്- അദ്ദേഹം ആവര്‍ത്തിച്ചു.
ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് എതിര്‍ത്താലും ജനങ്ങള്‍ മുമ്പാകെ ഉയര്‍ത്തിക്കാട്ടുമെന്നും അത് ഉയര്‍ത്തിക്കൊണ്ടുവന്ന് വോട്ട് ചോദിക്കുമെന്നും പറഞ്ഞ ഗോപാലകൃഷ്ണന് ടി.വി.അനുപമ സ്വീകരിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയിലൂടെ അറിയിച്ചു.