30 March, 2019 07:44:08 PM


വടക്കാഞ്ചേരി സിപിഎം ഓഫീസിന് നേരെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്



തൃശൂർ: സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിലുണ്ടായിരുന്ന മുതിർന്ന നേതാക്കളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെ.എം.മൊയ്തു, സെയ്തലവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഓട്ടുപാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആലത്തൂർ മണ്ഡലം സ്ഥാനാർഥി പി കെ ബിജുവിന്‍റെ നാമനിർദേശ പത്രിക സമർപ്പണത്തിന് നേതാക്കൾ എല്ലാവരും പാലക്കാട് പോയ സമയത്താണ് അക്രമണം നടന്നത്. കോൺഗ്രസാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു .ആലത്തൂർ സ്ഥാനാർത്ഥിയെ ചൊല്ലി ഉയർന്ന വിവാദം പോസ്റ്റർ പതിച്ചതിലെത്തി നിൽക്കെയാണ്, ഓഫീസിന് നേരെ ആക്രമണം നടന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K