22 March, 2019 01:39:50 PM
കലാഭവൻ മണിയുടെ പ്രതിമയിൽ നിന്ന് രക്തവർണ്ണത്തിലുള്ള വെള്ളം ഇറ്റു വീഴുന്നു
ചാലക്കുടി: കലാഭവൻ മണിയുടെ പ്രതിമയിൽ നിന്ന് രക്തവർണ്ണത്തിലുള്ള വെള്ളം ഇറ്റു വീഴുന്നത് നാട്ടുകാരില്‍ പരിഭ്രാന്തിയും അത്ഭുതവും സൃഷ്ടിക്കുന്നു. ചാലക്കുടി ചേനത്തു നാട്ടിൽ കലാഭവൻമണി സ്ഥാപിച്ച കലാഗ്രഹത്തിനു മുന്നിലുള്ള മണിയുടെ പൂർണ്ണകായ പ്രതിമയിൽ നിന്നാണ് വ്യാഴാഴ്ച വൈകിട്ട് മുതൽ രക്തവർണ്ണത്തിലുള്ള വെള്ളം ഇറ്റു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്.
വാര്‍ത്ത കേട്ട് പ്രതിമയുടെ ശില്‍പിയും മണിയുടെ സുഹൃത്തുമായ ഡാവിഞ്ചി സുരേഷ് സ്ഥലത്തെത്തി. കഴിഞ്ഞ പ്രളയത്തില്‍ പ്രതിമയ്ക്കുള്ളില്‍ കയറിയ ചെളിവെള്ളമായിരിക്കും ഇതെന്നാണ് സുരേഷിന്‍റെ അനുമാനം. എട്ടടി ഉയരമുള്ള പ്രതിമ ഫൈബറില്‍ ഉണ്ടാക്കിയതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണിയുടെ മുഖത്ത് നിന്നും അച്ചെടുത്ത് വെച്ചിരുന്നത് പ്രതിമയുണ്ടാക്കാന്‍ ഡാവിഞ്ചി സുരേഷിന് സഹായകമായി.