11 March, 2019 10:42:10 PM


തൃശൂർ കടങ്ങോട് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; ഓട്ടോറിക്ഷ തല്ലിതകർത്തു

തൃശൂര്‍: തൃശൂർ കടങ്ങോട് രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കടങ്ങോട് സ്വദേശികളായ പ്രജോദ്, സത്യൻ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ ഇവരെ  തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രജോദിന് തലയ്ക്കും സത്യന് കാലിനുമാണ് വെട്ടേറ്റത്. 

ആക്രമണത്തിനിരയായി പരിക്കേറ്റു കിടന്ന പ്രജോദിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുവാൻ എത്തിയ ഓട്ടോറിക്ഷ തല്ലിതകർക്കുകയും, അതിലുണ്ടായിരുന്ന സത്യനെ വെട്ടി പരുക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നിൽ ആര്‍എസ്എസ് ആണെന്ന് സി പി എം ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K