06 March, 2019 11:17:03 AM
പാമ്പു കടിയേറ്റ വിവരം അമ്മയോട് പറയാന്‍ സൈക്കിളില്‍ സ്പീഡില്‍ പോയ 11 കാരന്‍ മരിച്ചു
കൊടുങ്ങല്ലൂര്‍: പാമ്പു കടിയേറ്റ 11 വയസ്സുകാരന്‍ മരിച്ചു. എറിയാട് കെവിഎച്ച്‌എസിനു സമീപം നീതിവിലാസം കോളനിയില്‍ കല്ലുങ്കല്‍ ഷാജിയുടെ മകന്‍ ഷഫ്നാസാണ് മരിച്ചത്. എറിയാട് കെ വി എച്ച് എസ് സ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷാഫ്‌നാസ്. വീടിനു സമീപം പറമ്പില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് ഷഫ്നാസിന് പാമ്പ് കടിയേറ്റത്.
തുടര്‍ന്ന് ഈ വിവരം പറയാനായി 1 കിലോമീറ്റര്‍ അകലെ മാതാവ് ജോലി ചെയ്യുന്ന വീട്ടിലേയ്ക്ക് സൈക്കിളില്‍ പോയിരുന്നു ഷഫ്നാസ്. ഇതിനിടെ അവശനിലയിലായ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാമ്പുകടിയേറ്റാല്‍ ഓടുകയോ ഒന്നും ചെയ്യരുതെന്ന അജ്ഞതയാണ് ബാലന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ പോയത് .