01 March, 2019 05:02:55 PM


തൃശൂർ മാള കുഴൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു; കടബാധ്യതയെന്ന് ബന്ധുക്കൾ



തൃശൂർ: മാള കുഴൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. പാറാശ്ശേരി പോളിന്‍റെ മകൻ ജിജോ പോൾ ( 47 ) ആണ് മരിച്ചത്. ജിജോ പോളിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും ഇതിനാലാകാം ആത്മഹത്യ ചെയ്തതെന്നും  ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെ ഭാര്യ സിജിയാണ് ജിജോയെ വീടിന്‍റെ ഒന്നാം നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാള പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K