28 January, 2019 02:50:54 PM
ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയ യുവാവിനെ അറസ്റ്റ് ചെയതു
തൃശൂര്‍: ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ യുവാവിനെ പോലീസ് പിടികൂടി. ആറാട്ടുപുഴ പല്ലിശ്ശേരി കുന്നുമ്മേല്‍ വീട്ടില്‍ വിപിനെ (29) യാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
താന്‍ ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡില്‍ ഉദ്യോഗസ്ഥനാണെന്നും 500 രൂപ വേണമെന്നും തനിക്ക് ആരെയും കൊല്ലാനുളള അധികാരം ഉണ്ടെന്നും പറഞ്ഞ് സമീപവാസിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഉപയോഗിച്ച തോക്ക് കളിത്തോക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ യൂണിഫോമിലാണ് ഇയാള്‍ തട്ടിപ്പ് നടത്തി വന്നിരുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് തനിക്ക് ഐപിഎസ് കിട്ടി എന്ന് അവകാശപ്പെട്ട് ഇയാള്‍ വീട്ടില്‍ പടക്കം പൊട്ടിക്കുകയും ആഘോഷം നടത്തുകയും ചെയ്തിരുന്നു. വിപിന്‍ ഇപ്പോള്‍ തൃശൂര്‍ സബ്ജെയിലില്‍ റിമാന്‍ഡിലാണ്.