24 February, 2016 10:14:58 AM
വനിതാ പ്രിന്‍സിപ്പാളിനെ ആക്ഷേപിച്ച എം.എം.മണി മാപ്പ് പറഞ്ഞു
ഇടുക്കി: പൈനാവ് പോളിടെക്ക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പളിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് എം.എം മണി മാപ്പ് പറഞ്ഞു. തന്‍റെ പ്രസംഗത്തിലെ പദപ്രയോഗം പിശകായെന്നും അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്ത പ്രിന്‍സിപ്പലിന്റെ നടപടിയാണ് എം.എം മണിയെ പ്രകോപിപ്പിക്കാന്‍ കാരണം.
പ്രസംഗത്തില്‍ എസ്.ഐയെയും പോലീസുകാരെയും സ്വതസിദ്ധമായ രീതിയില്‍ എംഎം മണി ഭീഷണിപ്പെടുത്തുകയും എസ്.ഐ യെ തന്തക്കു പിറക്കാത്ത ഏതു പണിയും ചെയ്യുന്നവനെന്നുമാണ് എം.എം.മണി വിശേഷിപ്പിച്ചത്. പോലീസുകാരെല്ലാം വായില്‍ നോക്കികളാണെന്നും , പ്രിന്‍സിപ്പാലിന് എന്തിന്റെയോ സൂക്കേടാണെന്നും പറഞ്ഞു.
ചെറുതോണിയില്‍ വിദ്യാര്‍ത്ഥികളെ കസ്റ്റടിയിലെടുത്ത പോലീസ് നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു മണിയുടെ പ്രസംഗം.